Wednesday, August 27, 2014

മമ്മൂട്ടിയുടെ മുന്നറിയിപ്പ് : മലയാള സിനിമാ ലോകം ശീലിച്ചു പോന്ന ആസ്വാദനശീലങ്ങളില് നിന്നു വഴികുതറി, ബഹളമയമാകാതെയും അശ്ലീലമാഘോഷിക്കാതെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന സറ്റയര് ആണ് ചിത്രം. പതിഞ്ഞ താളത്തില് സഞ്ചരിക്കുന്ന ഈ ചിത്രം മസാല ചിത്രങ്ങളുടെ ആരാധകര്ക്ക് ഇഷ്ടപ്പെടാന് സാധ്യത കുറവാണ്. കഥയുടെ ആദ്യം മുതല് അവസാനം വരെ മമ്മൂട്ടി അഭിനയിക്കുകയായിരുന്നില്ല. രാഘവന് എന്ന നിഗൂഢതകള് നിറഞ്ഞ മനുഷ്യന്റെ സൂക്ഷ്മ ഭാവങ്ങളുമായി മമ്മൂട്ടി നടത്തിയ പകര്ന്നാട്ടം അസാധ്യമായിരുന്നു. മുന്നറിയിപ്പ് മലയാളത്തിലെ മികച്ച സിനിമാനിരയിലേക്ക് . രാഘവൻ എന്ന ദുരൂഹത നിറഞ്ഞ കൊലയാളിയായി മമ്മൂട്ടി കസറി . സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ഉള്ളിലൊരു ഞെട്ടൽ ; രാഘവൻ പിറകിലുണ്ടന്നൊരു മുന്നറിയിപ്പ് പോലെ ...... നാട്ടിലായാലും വീട്ടിലായാലും വിപ്ലവം നടക്കാൻ ചോര ചിന്തണം . അതാണ് രാഘവന്റെ ന്യായം . ജീവിതത്തിന്റെ സ്വസ്ഥമായ സ്വാതന്ത്ര്യത്തിനുവേണ്ടി ഓരോ തടസ്സങ്ങളും അയാൾ ഇല്ലാതാക്കി . ഇതൊരു മുന്നറിയിപ്പാണ് ; കുറ്റവാളികളിലെ ദുരൂഹതയെ കുറിച്ചുള്ള മുന്നറിയിപ്പ് . മികച്ച സംവിധാനം .
ഇന്ത്യൻ സിനിമക്ക് മലയാള സിനിമയുടെ മുന്നറിയിപ്പ്! മലയാള സിനിമയുടെ ആവിഷ്ക്കാര രീതി പൊളിച്ചെയുതിയ സിനിമ മുന്നറിയിപ്പ്. ഒറ്റ വാക്കിൽ പറഞ്ഞാൽ "അതിമനോഹര ചിത്രം" രണ്ടാം ദിവസം മൌത്ത് പബ്ലിസിറ്റിയിലൂടെ പടം കേരളത്തിൽ അങ്ങോളം ഇങ്ങോളം ഹൗസ്ഫുൾ ഷോ കൊണ്ട് നിറയുന്നു..